Books You Can’t Put Down
FEATURED BOOKS SECTION
Handpicked reads for true bibliophiles
ഒരു വല്ലിയ പൊട്ടിത്തെറി|oru valliya pottitheri
₹180.00
മിൽക്കീവേ പോലെ അതിലും വലുതും ചെറുതുമായ അനേകം ഗാലക്സികൾ ചേർന്നൊരു കൂട്ടം... ഒരുപാട് കൂട്ടങ്ങൾ കൊണ്ട് പ്രപഞ്ചം. മനുഷ്യസമൂഹം പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അനന്തവും അജ്ഞാതവും അവർണനീയവുമായ ലോകത്തെ ശാസ്ത്രയുക്തിയോടെ ലളിതമായി വ്യാഖ്യാനിക്കുന്ന ഈ പുസ്തകം പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ജാലകങ്ങളും കവാടങ്ങളും തുറന്നുവിടുന്നു.
MANJIL VIRINJA POOKKAL|മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
₹199.00
തിടുക്കംപിടിച്ച ജീവിതപ്പാച്ചിലിൽ ചുറ്റുമുള്ള നന്മകളുടെയും പ്രകൃതിയേയും കണ്ടില്ലെന്ന് നടിക്കുന്നവർക്ക് മുന്നിൽ കണ്ണുകളേക്കാൾ ഹൃദയംകൊണ്ട് കണ്ട ചില മനുഷ്യരെയും മഞ്ഞുപൊതിയുന്ന വയനാടൻ താഴ്‌വരകളുടെ നിശബ്‌ദ സൗന്ദര്യവുമാണ് എഴുത്തുക്കാരി പകർന്നുനൽകുന്നത്.
സ്‌നേഹബന്ധങ്ങൾക്ക് മാറ്റ് കുറയുകയും മനുഷ്യർ സ്വാർത്ഥയിലേക്ക് ഒതുങ്ങിക്കൂടുകയും ചെയ്യുന്ന കാലമാണിത്. ഇവിടെയാണ് മനുഷ്യബന്ധങ്ങളടെ ഉൗഷ്‌മളത അടയാളപ്പെടുത്താൻ എഴുത്തുക്കാരി ശ്രമിക്കുന്നത്. അന്യരെന്നു കരുതിയവർ സ്വന്തമായി മാറുന്ന കറകളഞ്ഞ സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും തിരിച്ചറിവുകളാണ് ഇശലിന്റെയും അൻവറിന്റെയും ജീവിതത്തിലുള്ളത്.
ആദ്യരചന എന്ന നിലയിൽ വായനക്കാർക്ക് നല്ലൊരു അനുഭവമാണ് "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'. സ്‌നേഹം വറ്റിപോകാത്ത ഹൃദയങ്ങൾക്കുള്ള ഉപഹാരം.
-മിഥുൻ കൃഷ്‌ണ-
പടിഞ്ഞാറിലെ 100 ചന്ദ്രശോഭകൾ|padinjarile 100 chandrashobhakal
ലോക ചരിത്രത്തിന്റെ ഗതി നിർണ്ണയിച്ചത് മഹത്തായ ആശയങ്ങളും അവയ്ക്ക് ജീവൻ നൽകിയ കരുത്തായ വ്യക്തിത്വങ്ങളുമാണ്. പശ്ചാത്യ ചരിത്രത്തിന്റെ വികാസ പരിണാമങ്ങളിൽ വെളിച്ചം പരത്തിയ നൂറ് പ്രതിഭകളുടെ ജീവിതവും അവരുടെ സമാനതകളില്ലാത്ത സംഭാവനകളും അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ കൃതി. ഏഴാം നൂറ്റാണ്ടിൽ മരുഭൂമിയിൽ നിന്നും ആരംഭിച്ച് മുഹമ്മദ് നബി കൈവരിച്ച ആത്മീയ ലൗകിക വിപ്ലവത്തിന്റെ പ്രതിഫലനങ്ങൾ ഇന്നും പശ്ചാത്യ നാടുകളിൽ എങ്ങനെ ദൃശ്യമാകുന്നു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.
ഇരുട്ടിന്റെ വിധിന്യായം|irutinte vidhinyayam
ഫോർട്ട് കൊച്ചിലെ ഒരു പഴയ പള്ളി പുനരുദ്ധാരണത്തിനിടെ കണ്ടെത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഡയറി.
അതിലെ താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവവികസങ്ങൾ.
ചരിത്രവും മിത്തും സമകാലികതയും കഥയെ മറ്റൊരു രൂപത്തിൽ വഴിതെളിച്ചു വിടുന്നു. മലയാളിയുടെ ത്രില്ലെർ വായന അനുഭവത്തിന് പുതിയ ഒരു അനുമാനം കൂടിയാണ് ഈ നോവൽ നൽകുന്നത്.
Khalbile qissa|ഖൽബിലെ കിസ്സ
ഖൽബ്|kalb
ജീവിതം പലപ്പോഴും ഇതുപോലെയാണ് .
എങ്ങോട്ടാണെന്ന് വ്യക്തമായി കാണാനാവില്ല . പക്ഷേ മുന്നോട്ട് പോയേ മതിയാവൂ.
പ്രവാസം പഠിപ്പിച്ച ചില പാഠങ്ങൾ പോലെ .
മനസ്സിലുള്ളത് മുഴുവൻ പറയാതെ ജീവിക്കാൻ,
സങ്കടം വന്നാലും ചിരിക്കാൻ,എത്ര ക്ഷീണമുണ്ടെങ്കിലും അടുത്ത ദിവസത്തേക്ക് വീണ്ടും എഴുന്നേറ്റു നിൽക്കാൻ.
അതൊക്കെ പലരെയും വിജയികളാക്കിയിട്ടുണ്ട്.
പക്ഷേ അതിനേക്കാൾ കൂടുതൽ മനുഷ്യരെ നിശബ്ദമായി തിന്നുതീർത്തിട്ടുമുണ്ട്.
തിരികെ കിട്ടാത്ത , ആരും കാണാണ്ട് കുഴിച്ചു മൂടിയ വർഷങ്ങൾ. പ്രവാസം അങ്ങനെയാണ്.
കയ്യിൽ കോടികളുമായി മടങ്ങുന്ന കഥകൾ വളരെ ചുരുക്കം .
മിഫ്താഹു തഫ്സീർ|mifthahul thafseer
വിശുദ്ധ ഖുർആനെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും ആവശ്യമായ അടിസ്ഥാന തത്വങ്ങളിലേക്കുള്ള ലളിതവും ഗഹനവുമായ ഒരു പ്രവേശികയാണ് ഈ ഗ്രന്ഥം. ഖുർആൻ വ്യാഖ്യാനത്തിന്റെ പ്രാധാന്യം, അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ, വ്യാഖ്യാതാവിന് ആവശ്യമായ അറിവുകളും യോഗ്യതകളും, വിവിധ തഫ്സീർ രീതികളും അവയുടെ സവിശേഷതകളും ഈ കൃതിയിൽ ക്രമബദ്ധമായി അവതരിപ്പിക്കുന്നു.
തഫ്സീർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഖുർആൻ പഠനത്തിൽ താൽപര്യമുള്ള ഏവർക്കും ഉപകാരപ്പെടുന്ന ഒരു കൈപ്പുസ്തകമെന്ന നിലയിൽ ഈ കൃതി ശ്രദ്ധേയമാണ്.
പ്രധീക്ഷായാണെന്ന് പ്രവാചകൻ |pradheekshayenn pravachakan
Why Bibliophilic Insanities?
Because reading is not just a hobby — it’s an obsession.
We bring together stories that inspire, heal, and connect readers across Kerala.
Kallante Kamuki|കള്ളന്റെ കാമുകി
പൊന്നിയിൻ ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി.
ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം – ‘അതാണ് പ്രേമം’ എന്നു ഈ നോവൽ കാട്ടിത്തരുന്നു. സൽകർമ്മങ്ങൾക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്കർമ്മങ്ങളിൽ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു.
പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ ഗ്രാമത്തിന്റെ പശ്ചാത്തല ഭംഗികൾ മനോഹരമായി വർണ്ണിക്കപ്പെടുന്ന ഹൃദയസ്പൃക്കായ ഒരു പ്രേമകാവ്യം!
SHADOW ACROSS THE DISTANCE
Aditya, a lively and outgoing woman from Kerala, never expected to fall for Vivek, a calm and reserved man from Mumbai. Their connection at a birthday party led to a beautiful long-distance relationship filled with laughter, late-night video calls, and surprise visits that keep their love alive. When Aditya decides to surprise Vivek in Mumbai, she envisions a perfect reunion. Instead, she stumbles upon a heartbreaking moment that leaves her shocked and devastated, questioning everything she thought she knew about Vivek. As emotions run high and misunderstandings grow, both must decide if their love can withstand the pain of a broken trust. Will they find their way back to each other, or is this the end of their story
The Jungle Book|ജംഗിൾ ബുക്ക്
ജംഗിൾ ബുക്ക്
റുഡ്യാർഡ് കിപ്ലിoഗ്
പരിഭാഷ : പി സീമ
കാടിന്റെ ഹൃദയഭാഗത്ത് ചെന്നായ്ക്കൾ എടുത്തുവളർത്തിയ മൌഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ. കാട്ടിലെ നിയമങ്ങൾക്കു കീഴിലെത്തിപ്പെടുന്ന മൌഗ്ലി കടന്നു പോകുന്ന ഹൃദയസ്പർശിയായ സാഹചര്യങ്ങൾ. ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നെന്ന് നിസ്സംശയം പറയാവുന്ന ‘ജംഗിൾ ബുക്കി’ ന്റെ മലയാള വിവർത്തനം. വിവർത്തകയുടെ ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയ്യാറാക്കിയിരിക്കുന്നു. കുട്ടികൾക്കുo മുതിർന്നവര്ക്കും ഒരുപോലെ പ്രിയങ്കരമാകുന്ന പുസ്തകം.
ഏറ്റവും പ്രിയപ്പെട്ട എന്നോട് |ETTAVUM PRIYAPPETTA ENNODU
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത
ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
-എൻ. ശശിധരൻ
ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.
ജാൻവി|janwi
ചിന്തകൾക്കും സ്വപ്നങ്ങൾക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ
ആവിഷ്കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോൾ കൂടെയുള്ളവരെ ചേർത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുക. ജാന്വിയോടൊപ്പം അവർ വളരട്ടെ.
വി ആർ സുധീഷ്
നാൽപത് പ്രണയ നിയമങ്ങൾ | Nalpathu Pranaya Niyamangal
ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ
വായിക്കാനിടയാവുന്നു. അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും
പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും – ആകൃഷ്ഠയാക്കുന്നു. പ്രസിദ്ധ പേർഷ്യൻ സൂഫീകവി
ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ്രീസിയും തമ്മിലുളള ഗാഡമായ അടുപ്പവും
ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത്. പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത്പോ കെപ്പോകെ എല്ല അനുഭവിക്കുന്നു. നിരവധി ഭാഷകളിൽ മൊഴിമാറ്റപ്പെട്ട, ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ.
പുതുചേരിയുടെ പൂക്കാലം|Puthucheriyude Pookkaalam
₹150.00
ലൈലാ മജ്നു | Laila Majnu(Malayalam)
വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേർത്ത നിശ്വാസംകൊണ്ട് മാതളമലരുകൾ വിട രുന്നു. ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണുനീർ പുരണ്ടിട്ടാണ്. അതിന്റെ നിശ്ശബ്ദതയിൽ നിലാവും മഴയും ഒന്നായി പെയ്യും. മരുഭൂമിയിലെ ഏകാന്തനിശ്ശബ്ദതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു. മരണത്തിനപ്പുറത്തേക്കു സഞ്ചരിക്കാൻ ഹൃദയനിറവോടെ കാത്തിരുന്ന രണ്ടു പേർ, ഹൃദയത്തിൽ അലയടിച്ച പ്രണയത്തിന്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ അഗാധമായ രണ്ടു സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവർ, ഇരുളിടങ്ങൾക്കു പുറത്ത് നിലാവും സൗഗന്ധികങ്ങളും പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതിൽ മന്ത്രിച്ചു. നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതംപോലെ സാന്ദ്രമായ ഭാഷകൊണ്ട് പറയുകയാണ് നിസാമി. കാലം കാത്തു വെച്ച ലോക സാഹിത്യ വിസ്മയത്തിന്റെ സമ്പൂർണ്ണ ഗദ്യപരിഭാഷ.
JOIN OUR NEWSLETTER NOW
Join our community of readers and get updates on new releases and offers.
Will be used in accordance with our Privacy Policy



